My small space (എൻടെ ചെറിയ ഒരിടം)

താണ നിലത്തെ വെള്ളള്ളൂ  അവിടെ ദൈവം തുണയുള്ളൂ”. എന്റെ അച്ഛമ്മ പറഞ്ചു തന്നതാണിത്. ഒന്നും മറ്റൊന്നിൽ നിന്നും വ്യത്യസ്ഥമായി തിരിച്ചറിയാൻ വലിയൊരു ത്രാണി ഒന്നും ഇല്ലാതിരുന്ന  കുട്ടിക്കാലം. ഏകാദശി  നാളുകളിൽ അവിൽപ്രസാദം കൊണ്ടുവരും അങ്ങേ പറമ്പിലെ വീട്ടിൽ നിന്നും. മധുരം നുണക്കാൻ കാത്തിരിക്കും – അന്നത്തെ ദിവസം. ഓർമകളുടെ ചിതയിൽ ഭസ്മമായ മറ്റൊരു ജീവൻ.

ഞാൻ എന്ടെ ഇടം ഏതാണെന്ന് മനസ്സിൽ കണക്കുകളിൽ കാണാൻ തുടങ്ങിയത് അപ്പോളെപ്പോളോ ആയിരിക്കും.

ദൂരെ അങ്ങ് ചക്രവാളത്തിൽ  പഠിച്ച സ്കൂളിണ്ടെ  പിന്നിൽ ഒരിക്കൽ ഒരു അപരിചിതമായ വസ്തു പറക്കുന്നത് കണ്ടതോർമ. അച്ഛനോട് ചോതിച്ചപ്പോൾ പറഞ്ഹു  – അതാ വിമാനം. അന്ന് എന്ടെ ഇടം വിമാനത്തിലായാൽ എന്താ എന്ന് തോന്നി. വിഡ്ഢിതമാവില്ലേ എന്ന് കരുതി എന്റെ ചിന്ത കുപ്പത്തൊട്ടിയിൽ ഇടാൻ നോക്കി, ഒരു നിമിഷം. നല്ല ദിവസതിണ്ടെ ഉദയം എന്നെ ആശകളുടെ പിന്നാലെ നീങ്ങാൻ കൊതിപ്പിച്ചു.

ദൂരക്കാഴ്ച  മറ്റൊരു പേരിൽ കേട്ടിട്ടുണ്ട് – യാദാര്ത്യമെന്നു വിശ്വസിക്കാൻ പ്രയാസം ഉള്ള ഒരുതരം സ്വപ്നം.

അച്ഛൻ ചില കഥകൾ  പറയാറുണ്ട് – അതിൽ എനിക്ക് പ്രേരണ തന്ന ഒരു കഥയാണ്‌ – റോബർട്ട്‌ ബ്രൂസിണ്ടേ കഥ. എട്ടുകാലി എട്ടു വട്ടം വീണ കഥ അന്ധ്യത്തിൽ വിജയതിണ്ടെ ആനന്ദം അനുഭവിച്ച കഥ.

കോളേജിൽ ബാസ്കെറ്റ്ബോൾ കളിക്കാൻ വേണ്ടി ഓരങ്ങളിൽ കാത്തിരുന്നപ്പോൾ, ഹോക്കി സ്റ്റിക്കുമായി ഗാന്ധി  റോഡിന്നരികെ ഉള്ള മൈതാനത്തിൽ മിണ്ടാതെ കുറെ ഇരുന്നത്, എഞ്ചിനീയറിംഗ് കോളേജ് സീറ്റ്‌ കിട്ടും മുൻപ് വരക്കലെ പോളിയിൽ പഠിക്കാൻ പോയത്, ഇംഗ്ലീഷ് പറയാൻ മാവൂരിലെ ഫാക്ടറിയിൽ തോന്നിയപ്പോൾ അബു ചിരിച്ചത്, കൊൽകത്തയിൽ ട്രൈനിങ്ങിന്നു പോകുമ്പോൾ ജാക്കറ്റ് ഇല്ലാതെ തുന്നക്കടയിലെ തുന്നിവെച്ച ജാക്കറ്റ് പിറ്റേന്ന് ഇട്ടു പോയി മൊഞ്ചാക്കിയതു  അങ്ങിനെ എന്ടെ ഇടം, ഒരു ചെറിയ ഇടം ദുനിയാവിൽ ഉണ്ടാക്കാൻ എത്ര എത്ര തവണ ഉറ്റു നോക്കി?

ജനിച്ചു  കഴിൻഹു പിന്നെ തിരയുന്നത് ഇരിപ്പടം കണ്ടെത്താനല്ലേ? നമ്മുടെ തനിമയുള്ള  വ്യക്തിത്വത്തിണ്ടെ പ്രതിച്ചായ, നമ്മുടെ തന്നെ മനസ്സാകുന്ന കണ്ണാടിയിൽ പ്രതിഭലിച്ച്  കാണാൻ അല്ലെ ആശകളുടെ പിന്നാലെ കിതച്ചോടുന്നത്. സ്വപ്ന  സാക്ഷാക്തരണം ആണ് ജീവിതത്തിണ്ടെ ഉദ്ദേശവും ലക്ഷ്യവും.

പലപല വിമാനങ്ങളിൽ പറന്നും പലപല ദേശങ്ങൾ കണ്ടും പദവികളിൽ ഇരുന്നും പുതുമകൾ എന്നുമെന്നും പ്രതീക്ഷിച്ചും നടന്ന ചില കഴിന്ഹുപോയ നാളുകളിൽ ആലോചിക്കാറുണ്ട്, അച്ഛമ്മ പറയാറുള്ള വാക്കുകൾ – “താണ നിലത്തെ വെള്ളള്ളൂ  അവിടെ ദൈവം തുണയുള്ളൂ”.

നാട്ടിൽ തിരിച്ചെത്തിയപ്പോൾ ഒരു ചങ്ങാതി ചോതിച്ചു – രണ്ടു ബെഡ്രൂമുള്ള ഫ്ലാറ്റ് വാങ്ങാനാണോ നീ ഇത്ര നാളും ലോകം തെണ്ടിയത്?

സൌദിയിലെ  മർസൂക്കു ഒരിക്കൽ അറബിയിൽ ചോതിച്ചു – “കൈയ്യിലുള്ള പണമെല്ലാം നിനക്ക് ഉപയോഗിക്കാൻ പറ്റുമോ” എന്ന്.

കുടുംബത്തിലെ ഒരു ബുദ്ധിമാൻ ചോതിച്ചു – “ബാക്കി ജീവിക്കാനുള്ള നാളുകളുടെ എണ്ണവും ഒരു നാളിൽ ഉണ്ടാകുന്ന ചിലവും അറിയാമെങ്കിൽ, ഒന്നു അടി പൊളി ജീവിക്കാം” എന്നു.

വ്യക്തമാണ് എന്ന് കരുതി, കണക്കു കൂട്ടലുകളിൽ ഒപ്പിച്ചുകൊണ്ട് കണ്ടെത്തിയ എന്ടെ പല ഇടങ്ങളും മിഥ്യ ആണോ എന്ന് തോന്നാൻ തുടങ്ങി.

അമൂല്യമായ ആസ്തികൾ തേടി  ഇടം തിരയുമ്പോൾ  ഓരോ പ്രയാണങ്ങൾ കർമങ്ങളായി തരം തിരിക്കുമ്പോൾ മൂല്യങ്ങൾ മറന്നുപോകാതിരിക്കാൻ ശ്രദ്ധ വെച്ചു.

ഇരിപ്പടങ്ങളിൽ ഉറപ്പോടെ ഇരിക്കാൻ തുടങ്ങുമ്പോൾ വിധിയുടെ വിളി മറ്റൊരിടം കൊണ്ടെത്തിച്ചു. സുഖം ഉള്ള സ്ഥലങ്ങൾ ചിലപ്പോൾ അസ്ഥിരമായി. അപ്പോൾ അക്കരെ പച്ച എന്ന് വിളിക്കുന്ന മരുപ്പച്ച തേടും – യാത്ര, അതാണ്‌ ജീവിതം. അപ്രതീക്ഷമായ ചില ചലനങ്ങൾ പലതും പഠിപ്പിച്ചു.

കിളികൾ കൂട് കെട്ടി കാറ്റടിക്കുമ്പോൾ തകരുന്നത് കണ്ടു മുട്ട വിരിയാതിരിക്കില്ല – ഒന്നിൽ കൂടുതൽ അവസരങ്ങൾ പ്രകൃതി തന്നെ നമുക്ക് വഴി കാട്ടും – പുതിയ ഒരു ഇടം കണ്ടെത്താൻ.

വർചുവൽ സ്പേസ് ആണ് ഇന്നത്തെ ഇടം – ഫേസ്ബുക്കിലും, ഗൂഗിളിലും, ക്ലൗടിലും.

അവിടെ വികാരങ്ങൾ പിന്നണി ഗായകർ മാത്രം; തരിശീല മറവു പിടിക്കുന്ന, ആരോരും അറിയാത്ത ഇടം. “ജി എസ് എം” ഇല്ലെങ്കിൽ ഈ  ദുനിയാവിൽ എവിടെ എന്ന് ആർകും അറിയുകയും ഇല്ല. പറക്കുന്ന ആത്മാവുകളെ പോലെ.

തൊട്ടാവാടി തൊട്ടാലേ ഞെട്ടി, ഇലകൾ ഒതുക്കി വേദന ഒതുക്കു. ഈ  വർചുവൽ സ്പേസ് വികാരങ്ങൾക് അതീതമാണ് – അവ്യക്തവും – അതാണ് ഇന്നത്തെ ഇടം. അനന്തയിലെ  ഒരു അണു.

Advertisements