ഉടഞ കണ്ണാടി ചില്ലുകൾ (A view point (in Malayalam)

There are a few things that we may not be able to change! These are linked to FEELINGS!

There are a few things that we may not be able to change!
These are linked to FEELINGS!

വർഷങ്ങൾ വേണ്ടി വന്നു – തെറ്റുകളും ശരികളും തമ്മിലുള്ള ഇടവഴി ഇത്ര ഇടുങ്ങിയതാണ് എന്ന് അറിയാൻ. വെളുപ്പും കറുപ്പും; ലക്കിടിയും മങ്കരയും തമ്മിൽ കോർത്തുന്ന റെയിൽ പാളങ്ങളെ പോലെ സമാന്തര രേഖകൾ എന്നായിരുന്നു അന്നെല്ലാം കരുതിയത്. കുടുംബത്തലവന്മാരും കാരണവർമാരും “അതല്ല ട്ടോ” – “അങ്ങിനെയല്ല ട്ടോ” എന്ന് പറഞ്ഞാൽ മിണ്ടാതിരിക്കുന്ന കാലത്ത് മിക്കതും തെറ്റാ എന്നാ മനസ്സിൽ. ശരികൾ കുറവും.

സമയം ഓടി, കാലം ഓരോ വിഷുവിന്നും കൊന്നപ്പൂക്കൾ മഞ്ഞയിൽ ചാർത്തി അലിഞ്ഞു ഇല്ലാതാവും പോലെ പെട്ടന്ന് കഴിഞ്ഞു. ഓർമകളുടെ താലപ്പൊലി കാവിന്നു മുൻപിൽ ഭദ്രദീപങ്ങൾക്ക് കൂട്ടുനിൽകും പോലെ ചിലപ്പോൾ ഒളിച്ചു കളിക്കും മനസ്സിൽ.

അപ്പോളാ അന്നെല്ലാം കരുതിയിരുന്ന വെളുപ്പും കറുപ്പും ഇന്ന് അങ്ങിനെ അല്ല എന്നും, മയം ചേർന്ന ഒരുതരം ചാരനിറം പോലെ ആണെന്നും കാണാൻ ശ്രമം നടത്തുന്നത്. അത് പോലെ തന്നെ, അന്ന് മനസ്സിണ്ടെ അടിത്താളങ്ങളിൽ കരിങ്ക്കല്ലിട്ടു ഉറപ്പിച്ച  തെറ്റുകൾ അത്ര വലിയ തെറ്റല്ലെന്നും, ശരിയിലും ശരി ആവാതിരിക്കാൻ സാദ്ധ്യത ഉണ്ടാവാം എന്നും ഓർക്കാൻ അനുഭവങ്ങൾ ഒരുംബെട്ടതും.

ഇന്നാളൊരിക്കൽ പത്രങ്ങളിൽ വന്നത് വായിച്ചപ്പോൾ കാലം എല്ലാം മാറിപോയി എന്നായി. ഫേസ് ബുക്കിലൂടെ വിവാഹ മോചനം നേടാമത്രേ. “ചാന്ദുപൊട്ടു” എന്ന പേരിലറിയുന്ന  ഹിജടകൾ ചോതിക്കുന്നതും ശരിയോ തെറ്റോ എന്ന് ആലോചിച്ചു – “ഞങ്ങൾ ഇങ്ങിനെ ജനിച്ചതിൽ ഞങ്ങൾക്ക് എന്താ ഉത്തരവാദിത്വം?” – “വേണ്ടാവഴിക്ക് പോകരുത്”, “നിരത്തിലൂടെ നടക്കുമ്പോൾ കരുതി നടക്കണം” – “ഞങ്ങൾക്ക് വേണ്ടത് ഉപദേശം അല്ല, വയറ്റിൽ പിഴപ്പിന്നു വഴി തരുകയാണ്‌!.

എന്നും എന്ന പോലെ ഓരോ പുതിയ കഥകൾ പുറത്തിറങ്ങും. നല്ല കാര്യങ്ങൾ ഒന്നും വായിക്കാനില്ലാത്തതാവണം മുഖപേജിൽ ഇന്നെല്ലാം പരസ്യങ്ങളാ കൂടുതൽ. അകത്തെ പേജുകളിൽ നിറയെ മാനഭംഗങ്ങളുടെയും അവിഹിത ബന്ധങ്ങളുടെയും കഥകളും.

ഒരിടത്ത് ഒന്നരാടം പോലെ വില കൂടുന്നു, കടകളിൽ നോട്ടുകൾ എണ്ണിതീരുന്നത് പൊടുന്നനെ. സ്കൂളിൽ ലക്ഷങ്ങൾ കൊടുത്താലേ ചെറിയ ക്ലാസുകളിൽ പോലും സീറ്റ്‌ ഉള്ളത്രെ. ഫീസും കറന്റ്‌ ബില്ലും പാലും ഒരിത്തിരി എണ്ണയും വാങ്ങി  തീരുംഭോളെക്കും നാളെ എങ്ങിനെ വിശപ്പടക്കും എന്നാ ചോദ്യം?

വരുമാനം തുച്ഛം, ചെലവ് അതിലേറെ.

ജോലി പോയ ഭർത്താവ്, വാടക വീട്ടിൽ താമസിച്ചു ചെലവ് ചുരുക്കി ജീവിക്കാൻ പണ്ടം പണയത്തിൽ വെച്ച ഭാര്യ, ഇനി ഒന്നും നേടാനില്ല എല്ലാം നഷ്ടപ്പെടുന്നതാ നല്ലതെന്ന് തോന്നുന്ന അവസ്ഥ. മക്കളുടെ സ്കൂൾ ചിലവിണ്ടേയും യൂണിഫോറം കുപ്പായം മാറ്റാൻ മഴയത്ത് ഈറൻ മാറ്റി നനുത്ത നനവുള്ളതുമിട്ട് അയക്കേണ്ട അസൌകര്യം.

വല  നെയ്യാതെ  ഇര പിടിക്കാൻ ചിലന്തികൾക്കും പറ്റില്ല. ഉത്തരം താങ്ങുന്ന പല്ലിയെപ്പോലെ കാത്തിരുന്നു മടുത്തു. ഇരപിടിക്കാൻ കഴിവുള്ള ഓന്തിനെപ്പോലെ പരിസരത്തിനൊത്ത് നിറംമാറി ഒളിച്ചിരിക്കാൻ കഴിവു – അതാണാവശ്യം. പലതും ഓർക്കും, ആരായും, ആലോചിക്കും. അപ്പോൾ ഓരോ പുതിയ രംഗങ്ങൾ  തെളിയാൻ തുടങ്ങി. അതുവരെ കൽപിതമായ പഴയ ദൃശ്യങ്ങൾ ഓരോന്നായി മാറിമറിയുകയാണ്. മനസ്സിലെ വേദനകൊണ്ട് പുളയുന്ന അന്തരീക്ഷം വെളുപ്പിൽ നിന്നും ശരിയിൽ നിന്നും അകലാൻ തുടങ്ങി.

രണ്ടും ചേർനു  മഴക്കാറിണ്ടേ പോലുള്ള ചാരം എന്ന നിറം – അന്ന് റെയിൽ പാളങ്ങളുടെ സമാന്തരമായ ഒറ്റ റെയിലിൽ സ്കൂളിൽ പോകുമ്പോൾ ഇഴഞ്ഞും വളഞ്ഞും നടന്നു,  വീഴാൻ പോകും പോലെ – തെറ്റും  ശരിയും മനസ്സിണ്ടെ തുലാസ്സിൽ തുലനം ചെയ്തു.

ഒരുതരം ചാറ്റൽ‌മഴ പെയ്യുന്ന ആ നേരത്ത് കുടചൂടിക്കൊണ്ട് റോഡിലൂടെ അകലേക്ക് നടന്നുപോകുന്ന മധ്യവയസ്ക്കനായ  അയാളുടെ പോക്കും ഓർത്തു. പരവശമായ ആ യാത്ര. എങ്ങൊട്ടെന്നരറിയില്ല.

“സൂപ്പർ”

“മിണ്ടാതിരിക്ക്” എന്ന് മനസ്സിന്നോട് യാചന നടത്തി. ഒരു ബിന്ദുവിൽ – ന്യായത്തിണ്ടേ ബിന്ദുവിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചു നീങ്ങിയാൽ ഇടവും വലവും തിരിയാൻ പറ്റില്ല  എന്ന് തീർച്ച, നാളെകൾ മറ്റന്നാൾ ആവും എന്നത് സത്യം  – പക്ഷെ അതിന്നിടയിൽ വിശപ്പിണ്ടെ വയർ, ഒരു നേരമെങ്കിലും ഓർക്കെണ്ടെ.

നല്ല നടപ്പിന്നും അതല്ലാത്തതിന്നും തമ്മിലുള്ള നേരിയ രേഖ  വ്യാമോഹങ്ങളുടെ പരിതികൾ അല്ല അതിർ കടക്കുന്നത്. ഒരു മരീചിക പോലെ, അപകടങ്ങളുടെ നിഴൽ  പോലെ, ആശകളുടെ നിർവചനങ്ങൾ തെറ്റുകളുടെ അപഗ്രധനങ്ങളെ  തൂത്തു വാരാൻ തുടങ്ങി.

ഇറങ്ങി തിരിച്ചു – എന്നെങ്കിലും തിരിച്ചു വരേണം എന്ന പ്രാർത്ഥനയോടെ. വർഷങ്ങൾ കൊഴിഞ്ഞു, ശരീരം തളർന്നു, ഒരുപാട് ആണുങ്ങളെ കണ്ടു അറിഞ്ഹു, അനുഭവിച്ചു. സുഖവും സുഖക്കുറവും, ആവേശവും ആശകളും, അനുഭവങ്ങളും പാളിച്ചകളും, ജീവിതം എന്താ എന്ന് പഠിപ്പിച്ചു.  ആ വ്യവസായത്തിൽ.

നാണയങ്ങൾ പോരല്ലോ, നോട്ടുകൾ വേണ്ടേ. ഇന്നിൽ നിന്നും നാളെയെയും അടുത്ത ദിവസങ്ങളെയും ഒന്നെത്തിപ്പിടിക്കാൻ. വിഷുവിന്നു കൊന്നപൂക്കൾ പറിക്കാൻ കൊളുത്തുള്ള കൊമ്പ് വേണ്ടേ? വശീകരണം ഒരു ആയുധമായി, ആ വ്യവസായത്തിൽ . നെടുവീർപുകളിലും വിയർപ്പിണ്ടെ കണികകളിലും നേരിയ ഉടഞ്ഞു പോയ കണ്ണാടി തുണ്ടുകൾ അരിപ്പയിൽ എന്നാ പോലെ കാണാൻ പറ്റുന്നു.

എല്ലാവർക്കും  മനസ്സില്‍ പതിനായിരക്കണക്കിനു ചിത്തവൃത്തികള്‍  നിരന്തരം വന്നുകൊണ്ടിരിക്കും.  അതിനെയൊക്കെ ഇല്ലായ്‌മ ചെയ്യാന്‍ കുറെ കരുത്തു വേണ്ടേ?  ആ വിഷയങ്ങളെ നിയന്ത്രണം ചെയ്യാനും   ഇന്ദ്രിയ വിഷയങ്ങളെ സമര്‍ത്ഥമായി എതിര്‍ത്തു തോല്‍പ്പിക്കാനും പറ്റും. പക്ഷെ ജീവിതരേഖയിലെ മുൻഗണന തൂക്കം നൽകുന്നതും തെറ്റിനെ ശരി എന്ന  ആ ചാര നിറത്തിലൂടെ തൂത്തു വാരുന്നതും മനസ്സ് മാത്രമല്ലല്ലോ, ആവശ്യങ്ങളുടെ നീണ്ട പട്ടികയും അല്ലെ?

തുന്നാൻ മറന്നു പോയ സ്വപ്‌നങ്ങൾ എല്ലാവർക്കും ഉണ്ട്. തുന്നിക്കൂട്ടാൻ സമയം വരുമ്പോഴേക്കും എല്ലാം അവസാനിച്ചേക്കാം. ബാഗും തൂക്കി വീട്ടിൽ നിന്നും പടിയിറങ്ങുമ്പോൾ പിടഞ്ഞു പോകാറുണ്ട് മനസ്സ്, അപ്പോളാ കിങ്ങിണി പോലെ ഉടഞ്ഞു പോകുന്ന കണ്ണാടി കഷ്ണങ്ങൾ നിലത്തു വീണതിണ്ടെ മേലെ അറിഞ്ഞു കൊണ്ട് നടന്നു നീങ്ങാറുള്ളത്  – കർമഭലം എന്നൊക്കെ തോന്നും, അർത്ഥമറിയാത്ത വാക്കുകൾ ഉച്ചരിച്ചെന്താ  പ്രയൊചനം?

തെറ്റായ വശങ്ങൾ എനിക്കറിയാം. ശരിയായതും.

അതിർവരംബുകൾ അതിർത്തി ലങ്കനം ചെയ്തിട്ടില്ല.

സ്വയം  മൂകമായും മൌനമായും അമർത്തി ഒതുക്കി, നാളെകൾ നീട്ടികൊണ്ട് വന്നതാ.

“നിർത്തി – ഒരുപാട് പഠിച്ചു” – എന്ന് കേട്ടപ്പോൾ ചാരിതാർത്ഥ്യം തോന്നി.

തെറ്റുകൾ ശരികൾക്ക് വഴിമാറിക്കൊടുത്തു എന്ന് തോനീട്ടല്ല.

ആവശ്യങ്ങൾ തീരും എന്നല്ല. അത്രയേ വേണ്ടു എന്നതിലാ. സംപത്രിസ്ഥാവസ്ഥ!

തെറ്റായതും ശരിയായതും ഞാൻ ഒന്ന് പോലെ സ്വീകരിക്കുന്നു.

കാലം മാറി, അല്ലെ? ഇതാ ഒരു വിഷു കൂടെ ….

കാലം മാറി, അല്ലെ? ഇതാ ഒരു വിഷു കൂടെ ….

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s